jaik
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, മഹിളാ അസാേസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ യുദ്ധവിരുദ്ധ സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പലസ്തീനിലെ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്‌.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബി. നിസാം അദ്ധ്യക്ഷനായി. ലസിതാ നായർ, എം. സി അനീഷ് കുമാർ, എം അനീഷ് കുമാർ, ജോബി ടി. ഈശോ ,കോമളം അനിരുദ്ധൻ, ശ്രീലേഖ, ബിന്ദു ചന്ദ്രമോഹൻ, വൈഷ്ണവി ഷൈലേഷ്, ദിവ്യ റെജി മുഹമ്മദ്, അമൽ, അമൽ എബ്രഹാം, അമൽ പി എസ്, നീരജ വി കെ എന്നിവർ പങ്കെടുത്തു.