22-ksta

മല്ലപ്പള്ളി: കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ശില്പശാലകൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ, ഗണേശ് റാം, കെ.കെ.രാജൻ, ബാബുമാത്യു, ജാസ്മിൻ എ., മോൻസി കുര്യൻ എന്നിവർ പ്രസംഗിച്ചു. റാന്നി സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ .ജിക്കു ജെയിംസ് ക്ലാസ് നയിച്ചു. സബ് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്ന് എല്ലാ സ്‌കൂളുകളിലും ശില്പശാലകൾ സംഘടിപ്പിക്കും.