മല്ലപ്പള്ളി : മണിമലയാറ്റിലെ കോമളം കടവിൽ ഒഴുക്കിൽപ്പെട്ട കാണാതായ അന്യസംസ്ഥാനത്തൊഴിലാളി നരേഷി (25) നെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 9 മുതൽ രാത്രി വൈകിട്ട് 6 വരെ ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരും പൊലീസും താലൂക്ക് ജീവനക്കാരും അടക്കം നിരവധി അന്യസംസ്ഥാന തൊഴിലാളികളും സംഭവസ്ഥലത്ത് എത്തിയിരുന്നു.നരേഷിനൊപ്പം മറുകരയിലേക്ക് നീന്തിയ ഷാഹിബ്,രവി എന്നിവർ സുഹൃത്തിനെയും കാത്ത് രാവിലെ മുതൽ കടവിന്റെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. ഇടവിട്ടുള്ള മഴ മൂലം ആറ്റിലെ ഒഴുക്ക് ശക്തി പ്രാപിച്ചതോടെ മൃതദേഹം മറ്റു കടവുകളിലേക്ക് ഒഴുകി മാറാൻ സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രദേശവാസികൾ പറയുന്നത്.