govindan
മരിച്ച ഗോവിന്ദൻ

അടൂർ: മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ കണാതായ ആളുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. പെരിങ്ങനാട് മുണ്ടപ്പള്ളി അട്ടക്കോട് ഗോവിന്ദൻ (63) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മണക്കാല സെമിനാരി ഭാഗത്തുള്ള പള്ളിക്കലാറ്റിൽ മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്നു ഗോവിന്ദൻ. ആറ്റിലൂടെ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി ചാടി ഒഴുക്കിൽപ്പെചടുകയായിരുന്നു വീണ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ താഴെയായി താഴത്തുമൺ കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.