22-thulaseedharan
തുളസീധരൻ ചാങ്ങമണ്ണിൽ

പത്തനംതിട്ട : തിരുവനന്തപുരം സാഹിതീസംഗമവേദിയുടെ മുട്ടത്തുവർക്കി അക്ഷരപീഠം നോവൽ പുരസ്‌കാരം തുളസീധരൻ ചാങ്ങമണ്ണിലിന്റെ 'പാപസങ്കീർത്തനം' എന്ന നോവലിന് ലഭിച്ചു. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂൺ 2ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകും. കൂടൽ സ്വദേശിയാണ് തുളസീധരൻ ചാങ്ങമണ്ണിൽ