മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ- തൈപ്പറമ്പിൽ പടി റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. പലതവണ ജല അതോറിറ്റിയുടെ ഓഫീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് തകരാറ് പരിഹരിച്ചെങ്കിലും അവിടെത്തന്നെ വീണ്ടും പൈപ്പ് ലൈൻ തകർന്നു കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. കുത്തിയൊലിക്കുന്ന വെള്ളം റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. പൈപ്പ് പൈപ്പ് ലൈൻ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഈ പ്രദേശത്ത് അടിയന്തരമായി പൈപ്പ് ലൈനിന്റെ തകരാറ് പരിഹരിച്ച് ജലവിതരണം സുഖമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.