ncp

ചെങ്ങന്നൂർ: എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വയോഗം സേവാദൾ സംസ്ഥാന ചെയർമാൻ ടി.കെ.ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.സി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ശ്രീഗണേശ് നിർവഹിച്ചു. പ്രണവം ശ്രീകുമാർ, ഗോകുലം ഗോപാലകൃഷ്ണൻ, കെ.കരുണാകരൻ, സുഭാഷ് മുളക്കുഴ, വിനോദ് ചെന്നിത്തല, നന്ദു ചെങ്ങന്നൂർ, പ്രാർത്ഥന ശ്രീകുമാർ, നിവേദ്യ വിനോദ്, അജ്ഞന മഹാദേവൻ, അംബി തിട്ടമേൽ, ശ്രീകുമാർ കല്ലുവരമ്പ് എന്നിവർ പ്രസംഗിച്ചു.