f

മല്ലപ്പള്ളി : നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി./എസ്.ടി.യുടെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി സൗജന്യവും സ്റ്റൈപന്റോടുകൂടിയതുമായ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക്, പ്ലസ്ടു, ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെ. പ്രായപരിധി 18 നും 30 നും മദ്ധ്യേ.. 2021 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാർത്ഥികൾ ഈമാസം 31 ന് മുമ്പായി മല്ലപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0469 2785434.