അടൂർ: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു അടൂർ ജനറൽ ആശുപത്രി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിസ്റ്റർ ലിനി അനുസ്മരണം നടത്തി .അനുസ്മരണയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ജെ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ യൂണിറ്റ് സെക്രട്ടറി സുധീഷ് അദ്ധ്യക്ഷനായിരുന്നു, കെ ജി വാസുദേവൻ, റോണി രഞ്ജി , ഷൈനി ഡോ. വിനായക് മിനി, തനൂജ, നിഷ മോൾ സൗമ്യ , പ്രശാന്ത് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.