മല്ലപ്പള്ളി : ഇൻകാസ് ഖത്തർ ജില്ലാ കമ്മിറ്റിയുടെ തണൽ പദ്ധതിയുടെ ഭാഗമായി നടത്തിയ മല്ലപ്പള്ളി ബ്ലോക്ക് തല പഠനോപകരണ വിതരണ ഉദ്ഘാടനം കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.റെജി തോമസ് നിർവഹിച്ചു. കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഈപ്പൻ തോമസ്, സുരേഷ് ബാബു പാലാഴി, ചെറിൽ ഫിലിപ്പ്, കെ.ജി സാബു, സിന്ധു സുബാഷ്, മണിരാജ് പുന്നിലം, തോമസ് തമ്പി എന്നിവർ പ്രസംഗിച്ചു.