guidance
പത്തനംതിട്ട ബി.ആർ.സിയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുത്ത കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പത്തനംതിട്ട മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ബി.ആർ.സിയുടെ പരിധിയിൽ വരുന്ന തിരഞ്ഞെടുത്ത കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പത്തനംതിട്ട മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.സുജ മോൾ , ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ.ആർ ശോഭന, ബി.ആർ.സി അംഗം ലിജി ഹാബേൽ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കൗൺസിലർമാരായ രമ്യ കെ.തോപ്പിൽ, പി.ജിനു എന്നിവർ ക്ലാസുകൾ നയിച്ചു.