പ്രമാടം : വട്ടക്കുളഞ്ഞിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ചത്തുപൊങ്ങിയ പന്നിയെ കണ്ടെത്തിയത്. കോന്നിയിൽ നിന്നും വനപാലകർ എത്തി മേൽ നടപടി സ്വീകരിച്ച ശേഷം ജഡം മറവുചെയ്തു.