പത്തനംതിട്ട : ഓയിസ്‌ക ഇന്റർനാഷണൽ പത്തനംതിട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സഹകരണത്തോടുകൂടി നടത്തിയ ജൈവവൈവിദ്ധ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. സൗത്ത് കേരള പ്രസിഡന്റ് പ്രൊഫ.പി.ജി.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ജേക്കബ് ജോർജ് കുറ്റിയിൽ, ബിനു.ടി.പി, ബിന്ദു മോൾ, ഡോ.മാത്യൂസ് എം.ജോർജ്, ആർദ്ര സാറ സജി, ബിജു മാത്യു, നെബു തടത്തിൽ, എബ്രഹാം കെ.അലക്‌സാണ്ടർ, പ്രൊഫ.കെ.എം.സണ്ണി, വിനോദ് ജോൺ, തോമസ് വർഗീസ് മേലേത്ത് എന്നിവർ പ്രസംഗിച്ചു.