പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അനുമോദിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷൻ ഡോ. പി. സുചിത്ര കരിയർ ഗൈഡൻസ് ക്ലാസെടുത്തു. റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. നിസാർ, എസ് റ്റി പ്രൊമോട്ടർ പി. എസ് സുബിഷ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.