തിരുവല്ല: മാക്ഫാസ്റ്റ് കോളേജിൽ 'കരിയർ ഗൈഡൻസ്' ശില്പശാല 24ന് രാവിലെ 10 ന് നടക്കും. മുൻ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ . രാജൂ കൃഷ്ണൻ ക്ലാസുകൾ നയിക്കും. . 10,11,12 ക്ലാസുകളിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായാണ് ശില്പശാല. വിവിധ കോഴ്‌സുകളെക്കുറിച്ചും തുടർ പഠന സാദ്ധ്യതകളെ കുറിച്ചുമുള്ള വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും സംശയങ്ങൾ ദൂരികരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
കേരളത്തിൽ പുതിയ അദ്ധ്യയന വർഷം മുതൽ നടത്തിവരുന്ന ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുമുള്ള ക്ലാസുകളും ശില്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ.ചെറിയാൻ അറിയിച്ചു.ശില്പശാലയുടെപ്രവേശനം സൗജന്യമാണ്. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് രാവിലെ 9.30ന് കോളേജിൽ എത്തിച്ചേരണം . വിശദവിവരങ്ങൾക്കും,രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9447918374,04692730301