പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: കൊയ്പ്പള്ളിൽ മഠത്തിൽ പരേതനായ വാസുദേവൻ ഭട്ടതിരി. മക്കൾ: എ. ആർ. പ്രദീപ് വർമ (സി.പി.എം പന്തളം ലോക്കൽ കമ്മിറ്റിയംഗം), അനിത വർമ, ദിലീപ് കുമാർ (സി.ഐ.എസ്.എഫ്. നെടുമ്പാശേരി വിമാനത്താവളം). മരുമക്കൾ: വത്സലാദേവി, രവീന്ദ്ര ശർമ, സിന്ധു ഭായ്. തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് അശുദ്ധിയായതിനാൽ വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം ജൂൺ ഒന്നുവരെ അടച്ചിട്ടു. ജൂൺ രണ്ടിന് രാവിലെ ശുദ്ധിക്രിയകൾക്കുശേഷം ക്ഷേത്രം തുറക്കും.