പന്തളം: 2023- 24 ൽ പദ്ധതി നിർവഹണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ 35. 37 ശതമാനം മാത്രം ചെലവാക്കി ബാക്കി തുക പന്തളം നഗരസഭ ലാപ്‌സാക്കിയിതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ , സെക്രട്ടറി കെ.ആർ രവി ,കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു ,രത്‌നമണി സുരേന്ദ്രൻ എന്നിവർ ആരോപിച്ചു. പാവപ്പെട്ടവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും നഗരസഭയുടെ വികസനം മുരടിപ്പിക്കുകയുമാണ് ഇതുമൂലം ചെയ്തത്.