പത്തനംതിട്ട: ജൂൺ 23ലെ പാരീസ് ഒളിമ്പിക് ദിനാചരണത്തിന് ജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു. സ്‌കൂളുകളിൽ ഒളിമ്പിക് ദീപശിഖയ്ക്ക് വരവേൽപ്പ് നൽകും. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ, ഡോ. കെജി സുരേഷ്, ജി സതീശൻ, മുഹമ്മദ് ഷാ, എൻ ചന്ദ്രൻ, മാത്യു എബ്രഹാം, അഹമ്മദ് ഷാ, ആർ അനീഷ് കുമാർ,എൻ സുമേഷ്, സുനിൽ മംഗലത്ത്, സിഡി ജയൻ,എന്നിവർ സംസാരിച്ചു. പത്തനംതിട്ടയിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. റജിനോൾഡ് വർഗ്ഗീസ് അദ്ധ്യക്ഷനായി.