തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ലാ അന്ധത നിവാരണ സമിതി, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരും ചേർന്ന് നടത്തിയ 89-ാമത് സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഡിവൈ.എസ്.പി. എസ്. അഷാദ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം. സലിം അദ്ധ്യക്ഷത വഹിച്ചു. ബാബു കല്ലുങ്കൽ, സാമുവൽ ചെറിയാൻ, ഹേമചന്ദ്രൻ, ഡോ.ഷെഫിൻ ഷാജി, ഡോ.പ്രീത് ശർമ്മ, ഷെൽട്ടൻ വി.റാഫേൽ, ഡോ.സജികുര്യൻ, കെ.പി.രമേശ്, പി.എം.അനീർ എന്നിവർ പങ്കെടുത്തു. 109 രോഗികളെ സൗജന്യ ചികിത്സക്കായി തിരഞ്ഞെടുത്തു.