തിരുവല്ല: . മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക കുടുംബസംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.മാത്യു, ശ്രീകുമാർ കൂടൽ, അഡ്വ.വർഗീസ് മാമ്മൻ, വി.എസ്.ഷജീർ, വർഗീസ് ജോൺ, സജി എം.മാത്യു, കെ.എം.ആൻഡ്രൂസ്, ജയ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഉന്നതസ്ഥാനം നേടിയ വ്യാപാരികളെയും യോഗത്തിൽ അനുമോദിച്ചു. വ്യാപാരികൾക്കായുള്ള സഹായനിധി, ജീവകാരുണ്യ പ്രവർത്തനം, ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടത്തി. ഭാരവാഹികൾ: എം.സലിം (പ്രസിഡന്റ്), എം.കെ.വർക്കി (ജനറൽ സെക്രട്ടറി), മാത്യൂസ് കെ.ജേക്കബ് (ട്രഷറർ), ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, ആർ.ജനാർദ്ദനൻ (വൈസ് പ്രസിഡന്റുമാർ), ബിനു ഏബ്രഹാം കോശി, രഞ്ജിത്ത്ഏബ്രഹാം, അബിൻ ബേക്കർ (ജോ. സെക്രട്ടറി).