മല്ലപ്പള്ളി : മണിമലയാറ്റിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ബിഹാർ സ്വദേശി നരേഷിന്റെ (25) മൃതദേഹം കണ്ടെത്തി. കോമളം പാലത്തിനു സമീപത്തെ കോമളം കടവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30നാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കോമളം കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. . കല്ലുപ്പാറയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പിനിയിലെ തൊഴിലാളിയാണ് . കോയിപ്രം പൊലിസ് മേൽനടപടി സ്വീകരിച്ചു