കോന്നി: യുവതിയെ ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യയാലയത്തിൽ അനിൽകുമാറിന്റെയും ശകുന്തളയുടെ മകൾ ആര്യകൃഷ്ണ( 22 )യാണ് മരിച്ചത്. ഭർത്താവ് ഊട്ടുപാറ കുളമാവ് കൂട്ടത്തിൽ ആഷിഷിന്റെ പയ്യനാമണ്ണിലെ വാടകവീട്ടിലായിരുന്നു മൃതദേഹം. ആര്യയെ ഭർത്താവ് നിരന്തരമായി ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി അച്ഛൻ അനിൽകുമാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10,. 30 ന് വട്ടക്കാവ് ആര്യാലയത്തിലെ വീട്ടുവളപ്പിൽ . ഒന്നര വയസുള്ള ലച്ചു മകളാണ്. കോന്നി പൊലീസ് കേസെടുത്തു.