road
കാവുഭാഗം - കുന്നമ്പിൽപ്പടി റോഡ്

തിരുവല്ല: മഴ കനത്താൽ റോഡിൽ വെള്ളം നിറയും. പിന്നെ യാത്ര ദുരിതം. തിരുവല്ല നഗരസഭ 28 -ാം വാർഡിലെ കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിന് സമീപത്ത് തുടങ്ങുന്ന കുന്നമ്പിൽപ്പടി - മാലിഭാഗം റോഡാണ് നാട്ടുകാരെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ മുട്ടറ്റം വെള്ളം റോഡിൽ നിറഞ്ഞു. ഓടയില്ല. വെള്ളം ഒഴുകിപ്പോകാൻ മറ്റു മാർഗമില്ല. കുട്ടികളും സ്ത്രീകളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. . സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളുടെ ദുരിതം ഇരട്ടിയാകും. സമീപത്തുകൂടി മണിപ്പുഴ തോട് ഒഴുകുന്നുണ്ട്. ഇവിടേക്ക് വെള്ളം ഒഴുക്കിവിടാൻ സൗകര്യം ഒരുക്കിയാൽ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. നിത്യവും റോഡിനെ ആശ്രയിക്കുന്ന മുപ്പതിലധികം കുടുംബങ്ങൾ ഇവിടെയുണ്ട്. നഗരസഭാ അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.