അടൂർ ; ഏനാത്ത് ടൗണിൽ തെരുവുനായ യാത്രക്കാരെ ആക്രമിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ബസ് കാത്തുനിന്ന പെൺകുട്ടിയുടെ ബാഗിൽ കടിച്ച നായയെ നാട്ടുകാർ ഓടിക്കൂടി ഓടിച്ചു. അതേ നായ മറ്റൊരു പെൺകുട്ടിയെയും ആക്രമിച്ചു. പെൺകുട്ടിക്ക് ചെറിയ പരിക്കേറ്റു. വസ്ത്രവും കീറി. കുട്ടിയെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് നാട്ടുകാർ ഓടിച്ച നായ മണ്ണടി പള്ളിയുടെ മുന്നിൽ കടയിൽ സാധനം വാങ്ങുകയായിരുന്ന സ്ത്രീയുടെ സഞ്ചിയിൽ കടിച്ചു. തുടർന്ന് ഇവിടെ തേപ്പ് കട നടത്തുന്ന തമിഴ്‌നാട് സ്വദേശിയായ അരുൾ മേരിയുടെ കൈയിൽ കടിച്ചു. ആളുകൾ ഓടിക്കൂടിയതോടെ നായ ഒാടിപ്പോയി. മേരിയെ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.