പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വടശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കുക്ക്, ഹെൽപ്പർ, ആയ, ലൈബ്രേറിയൻ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ ഒന്നിന് രാവിലെ 11 ന് സ്‌കൂളിൽ അഭിമുഖം നടത്തും. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. കുക്ക് പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ കെ.ജി.റ്റി.ഇ ഇൻ ഫുഡ് പ്രൊഡക്ഷൻ ഫ്രം ഗവ. ഫുഡ് ക്രാഫ്റ്റ്, സമാന കോഴ്‌സ് പാസായിരിക്കണം . മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. ഫോൺ : 9497051153.