bala

പ്രക്കാനം: കാളീഘട്ട് ശിവപാർവതി ബാലഗോകുലം വാർഷികവും കുടുംബ സംഗമവും നടത്തി. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ ഖജാൻജി ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് താലൂക്ക് സഹ സംഘചാലക് ടി. ജി.ശിവശങ്കരൻ കുടുംബ സന്ദേശം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഗോകുലാംഗങ്ങളെ അനുമോദിച്ചു. ബാലഗോകുലം ജില്ലാ സംഘടന സെക്രട്ടറി ടി.അനിൽകുമാർ, ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ബിജു ഇലന്തൂർ, സുജിത്, മനു, അച്ചു ആനന്ദ് എന്നിവർ പ്രസംഗിച്ചു.