ഇടയാറൻമുള: ഇൗഴവ സമൂഹത്തെ ജാതിയുടെ പേരിൽ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്താൽ ചെറുത്തു തോൽപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായി എസ്.എൻ.ഡി.പി യോഗം വളർന്നുവെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു.69ാം നമ്പർ ഇടയാറൻമുള ശാഖയിലെ ഗുരുമന്ദിരത്തിലെ ഉത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികൃതമായ ജാതി വ്യവസ്ഥയുടെ ഇരകളായിരുന്ന ഇൗഴവർ ഇപ്പോൾ ഐക്യവും സംഘടിത ശക്തിയും ആർജ്ജിച്ചതായി അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡന്റ് കെ. എസ്. സജി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, ശാഖാ സെക്രട്ടറി ഓമന ദിവാകരൻ, വൈസ് പ്രസിഡന്റ് ഓമന മോഹൻ, മുൻ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ, യൂണിയൻ കമ്മിറ്റി അംഗം എം. എൻ. രാജേന്ദ്രൻ, മുൻ ശാഖാ സെക്രട്ടറിമാരായ കെ.എൻ സുനിൽകുമാർ, കെ. സുരേന്ദ്രൻ, കെ. കെ. രാജൻ ഉത്സവ കമ്മിറ്റി കൺവീനർ എം. എൻ. സോമരാജൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് രാഗിണി ശിവരാജൻ, സെക്രട്ടറി ഉഷ വിജയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.