റാന്നി : വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗം ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രോണിക്‌സ് വിഭാഗം ഡെമോൺസ്‌ട്രേറ്റർ, ഇലക്ട്രോണിക്‌സ് വിഭാഗം ട്രേഡ്‌സ്മാൻ, ബയോമെഡിക്കൽ വിഭാഗം ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഡമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയും ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ ടിഎച്ച്എസ്എൽസിയുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താം തരം, തത്തുല്യം, ഐ.ടി.ഐ, ടി.എച്ച്.എസ്. എൽ.സി എന്നിവയുടെ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671