olimpic

പത്തനംതി​ട്ട : പാരീസ് ഒളിമ്പിക് ആഘോഷത്തിന്റെയും ജില്ലയിലെ ഒളിമ്പിക് ദിനാചര​ണ​ത്തിന്റെയും ഉദ്ഘാടനത്തി​ന്റെ ഭാഗമായി​ ജില്ല സ്പോർട്ട്‌സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.റജിനോൾഡ് വർഗീസ് അദ്ധ്യക്ഷനായി. ജൂൺ 23ന് നടക്കുന്ന ഒളിമ്പിക് ദിനാചരണത്തിന് ജില്ലയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി രൂപം നൽകി. എല്ലാ സ്‌കൂളുകളിലും ഒളിമ്പിക് ദീപശിഖയ്ക്ക് വരവേല്പ് നൽകും. താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും ഒളിമ്പിക് ഗെയിമുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ സെൽഫി പോയ്ന്റ്, സൗഹൃദ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഒളിമ്പിക് അസോസിയേഷൻെ സെക്രട്ടറി ആർ.പ്രസന്നകുമാർ, ഡോ.കെ.ജി.സുരേഷ്, ജി.സതീശൻ, മുഹമ്മദ് ഷാ,എൻ ചന്ദ്രൻ, മാത്യു എബ്രഹാം, അഹമ്മദ് ഷാ, ആർ.അനീഷ് കുമാർ, എൻ.സുമേഷ്, സുനിൽ മംഗലത്ത്, സി.ഡി.ജയൻ എന്നിവർ സംസാരിച്ചു.