ഇലന്തൂർ : ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5.30ന് ഇലന്തൂർ ജംഗ്ഷനിലാണ് സംഭവം. പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ ഇടത് വശത്ത് നിന്ന് ഒരു കാർ കയറി വന്നതോടെ ടൂറിസ്റ്റ് ബസ് ഡ്രൈവർ വലത്തോട്ട് വെട്ടിക്കുകയായിരുന്നു. അതോടെ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. ട്രിപ്പ് കഴിഞ്ഞ് കൊടുമണ്ണിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.