sunil

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ 133-ാ മത് ജന്മദിനം ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ഉദ്ഘാടനം ചെയ്തു. കരുണാകരൻ പരുത്യാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. കലാ പരിഷത്ത് സെക്രട്ടറി ബിജു മേക്കൊഴൂർ, രമേശ് ആനപ്പാറ, രാജി മഞ്ചാടി, പ്രിയ വള്ളിക്കോട്, സുരേഷ് പ്രൊവിഡൻസ്, ജയ മല്ലശേരി, ജയൻ കടമ്മിനിട്ട, ജെയ്‌നി മുട്ടത്ത് എന്നിവർ സംസാരിച്ചു.