ചന്ദനപ്പള്ളി: സ്‌നേഹ സ്‌പർശത്തിന്റെയും രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള ചികിത്സാ സഹായവിതരണം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ കൊച്ചുമുഴിക്കൽ, മുള്ളൂർ സുരേഷ്, എം.ജി കണ്ണൻ, വിജയൻ നായർ, ശ്രീകുമാർ, ജിതിൻ നായനാൻ, രഘുനാഥ്, ജോമോൻ അങ്ങാടിക്കൽ, കുഞ്ഞുമോൻ അങ്ങാടിക്കൽ, അജികുമാർ, ഗീതാദേവി, ലാലി സുദർശൻ, ലിസി റോബിൻസ്, വിനയൻ ചന്ദനപ്പള്ളി, സുന്ദരേശൻ എന്നിവർ പങ്കെടുത്തു.