inagu

തിരുവല്ല: കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് ചാത്തങ്കേരി, അഡ്വ.രാജേഷ് ചാത്തങ്കേരി, ആർ.ജയകുമാർ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രാജേഷ് മലയിൽ, ശില്പ സൂസൻ, എബി വാരിക്കാട്, കെ.ബി.സലീം, പ്രദീപ് കുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, സജി. എം. മാത്യു, ഗിരിഷ്കുമാർ, പോൾതോമസ്, ജാസ് പോത്തൻ,പി.തോമസ് വർഗീസ്, മാത്യു, തോമസ് കോശി, പീതാംബരദാസ്, ബിജു കാഞ്ഞിരത്തുംമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.