water-
കോന്നി സെൻട്രൽ ജംഗ്ഷൻ സമീപത്തെ ഇടവഴിയിലെ വെള്ളക്കെട്ട്

കോന്നി: സെൻട്രൽ ജംഗ്ഷന് സമീപത്തെ ഇടവഴിയിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. സെൻട്രൽ ജംഗ്ഷൻ സമീപം പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്ന് കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് കയറുന്ന ഇടവഴിയിലെ വെള്ളക്കെട്ടാണ് ബുദ്ധിമുട്ടായിരിക്കുന്നത്. കോന്നി - ചന്ദനപ്പള്ളി റോഡിൽ നിന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് കയറുന്നതിനും, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സെൻട്രൽ ജംഗ്ഷന് സമീപത്ത് നിന്ന് വേഗത്തിൽ കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് കയറുന്നതിനും കാൽനടയാത്രക്കാരും വാഹന യാത്രക്കാരും പതിവായി ഉപയോഗിക്കുന്ന റോഡാണിത്. ഇവിടെ വെള്ളക്കെട്ട് രൂപം കൊണ്ടതോടെ കാൽനട യാത്രയും വാഹന യാത്രയും ബുദ്ധിമുട്ടായി തീർന്നിരിക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.