മല്ലപ്പള്ളി : മൂശാരിക്കവല - മാർത്തോമ്മാ പള്ളി പാഴ്സനേജ്പടി വഴി കെ.എസ്ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തണമെന്ന ആവശ്യം ശക്തമായി. കെ.എസ്ആർ.ടി.സി ഉൾപ്പെടെ ആറോളം ബസുകളാണ് തിരുവല്ല, കോഴഞ്ചേരി ഭാഗങ്ങളിലേക്ക്ഇതുവഴി സർവീസ് നടത്തിയിരുന്നത്. ഇതിൽ പലതും കീഴ്വായ്പ്പൂര് വഴി കോഴഞ്ചേരിക്കും തിരുവല്ലയ്ക്കും മറ്റു റൂട്ടുകളിൽ കൂടിയുമാണ് ഓടുന്നത്. മാർത്തോമ്മാപാഴ്സനേജ്പടിക്കും സമീപത്തുമുള്ളവർക്ക്കാൽനടയായോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. വൈ.എം.സി.എ ജംഗ്ഷൻ, മൂശാരിക്കവല എന്നിവിടങ്ങളിൽ എത്തിയാൽ മാത്രമേ ഇപ്പോൾ മറ്റിടങ്ങളിലേക്കു ബസ് സർവീസ് ഉള്ളൂ. പരിയാരം പ്രദേശവാസികൾക്ക് യാത്രാക്ലേശത്തിന്പരിഹാരവുമില്ല. മണിക്കൂറുകൾ ഇടവിട്ടു മാത്രമാണ് ഇതുവഴി ബസ് സർവീസുള്ളത്. പടുതോട്പാലത്തിലൂടെ യാത്രാക്ലേശത്തിന് ശാശ്വതപരിഹാരമായി ബസ് സർവീസ് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പാലത്തിന്റെ ഉദ്ഘാടനം നടത്തിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബസ് സർവീസ് തുടങ്ങാത്തത് നാട്ടുകാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്നു.