biniya

പത്തനംതിട്ട: സ്‌നേഹപ്പച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ മാദ്ധ്യമ അവാർഡ‌് കേരളകൗമുദി പത്തനംതിട്ട സ്റ്റാഫ് റിപ്പോർട്ടർ ബിനിയാ ബാബുവിന്. മികച്ച നിയമസഭ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം അഡ്വ. കെ.യു.ജനീഷ് കുമാറിനും മികച്ച നവാഗത സാമാജികനുള്ള ജനമിത്ര പുരസ്‌കാരം അഡ്വ. പ്രമോദ് നാരായണും ലഭിച്ചു. ന്യൂസ്‌ 18 റിപ്പോർട്ടർ ശശി നാരായണനും മാദ്ധ്യമ അവാർഡുണ്ട്. 28ന് രാവിലെ 10ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡുകൾ വിതരണം ചെയ്യും.

പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.