തിരുവല്ല; കനത്തമഴയിലും കാറ്റിലും വീടിന് മുകളിൽ തെങ്ങ് വീണു നാശനഷ്ടം സംഭവിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ പാട്ടപറമ്പിൽ തങ്കമ്മയുടെ വീടിനാണ് നാശമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. ആളപായമില്ല. വില്ലേജ് ഓഫീസർ മനോജ്, ഗ്രാമപഞ്ചായത്ത് അംഗം ജിജോ ചെറിയാൻ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.