പത്തനംതിട്ട: കരിയർ ഗൈഡൻസ് ആൻഡ് പ്ലാനിംഗ് ' എന്ന വിഷയത്തിൽ ശില്പശാല മാക്ഫാസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു. മാക്ഫാസ്റ്റ് കോളേജ് ഡയറക്ടർ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ 10,11,12 ക്ലാസുകളിലെ കുട്ടികളും മാതാപിതാക്കളുമാണ് പങ്കെടുത്തത്. മുൻ ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, പ്രവേശന പരീക്ഷ ജോയിൻ കമ്മിഷണറും ആയിരുന്ന ഡോ.എസ്.രാജു കൃഷ്ണൻ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുതിയ അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെയും, മാതാപിതാക്കളുടെയും സംശയങ്ങൾ മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പലും എം.ജി.യു.യു. ജി.പ്രോഗ്രാം സിലബസ് സബ് കമ്മിറ്റി കൺവീനറുമായ പ്രൊഫ.ഡോ. വർഗീസ് കെ.ചെറിയാൻ ദൂരീകരിക്കുകയും അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മാക്ഫാസ്റ്റ് കോളേജ്, ഡിപ്പാർട്‌മെന്റ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി പ്രൊഫ.ടി.ജി തോമസ് മാക്ഫാസ്റ്റ് അക്കാദമിക് അഡ്മിനിസ്‌ട്രേറ്റർ, പ്രൊഫ.വർഗീസ് എബ്രഹാം എന്നിവർ സംസാരിച്ചു.