25-mammen-pandalam
മാമ്മൻ പന്തളം അനുസ്മരണം ആർ. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉൽഘാടനം ചെയ്യുന്നു

പന്തളം: പകലോമറ്റം കുടുബയോഗവും പുതുവാക്കൽ ഗ്രാമീണ വായനശാലയും പുതുവാക്കൽ എൽഡേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാമ്മൻ പന്തളം അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനംചെയ്തു. പ കുടുംബയോഗം പ്രസിഡന്റ് ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഉണ്ണിക്കൃഷ്ണപിള്ള, ജോസ് കെ. തോമസ്, ക്യാപ്ടൻ എൻ. വിജയൻ , അഡ്വ. ജോൺ ഏബ്രഹാം, എൻ. ടി ആനന്ദൻ, ശശി പന്തളം, ഡോ. ബിൻസി റെജി, രാജൻ ബാബു, ബിജു വർഗീസ് , ടി. ഡി സാമുവേൽ, പി എം സാമുവേൽ, എൻ. ജി സണ്ണി എന്നിവർ പ്രസംഗിച്ചു.