al
ജാമിഅഃ അൽ ഇഹ്‌സാനിൽ സിൽവർ ജുബിലീ സനദ് ദാന സമ്മേളനത്തിന് പ്രധാന മുദരിസ് ഉസ്താദ് സൈദലവി ഫൈസി പതാക ഉയർത്തുന്നു

തിരുവല്ല: അറിവിന്റെ കാവലിൽ കാൽനൂറ്റാണ്ട് എന്ന സന്ദേശവുമായി നിരണം ജാമിഅഃ അൽ ഇഹ്‌സാനിൽ സിൽവർ ജൂബിലി സനദ് ദാന സമ്മേളനത്തിന് തുടക്കമായി. പതാക ഉയർത്തൽ ചടങ്ങിനും പ്രാർത്ഥനയ്ക്കും ജാമിഅഃയുടെ പ്രധാന മുദരിസ് ഉസ്താദ് സൈദലവി ഫൈസി നേതൃത്വം നൽകി. ഡോ.അലി അൽഫൈസി, ത്വാഹ സഅദി, സ്വലാഹുദ്ധീൻ മദനി, ശമ്മാസ് നുറാനി, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ഹാജി പി.എ ഷാജഹാൻ, മുഹമ്മദ്‌ കുഞ് എന്നിവർ പങ്കെടുത്തു.