ചെങ്ങന്നൂർ: ഒറ്റയ്ക്ക് താമസിച്ചുവന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മഴുക്കീർ തൈപ്പീടികയിൽ വെളിയത്ത് പടിഞ്ഞാറേതിൽ ശാന്തമ്മ (73) യാണ് മരിച്ചത്. കഴിഞ്ഞ രാത്രിയോടെ പരിസരത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന്‌ സമീപവാസികളാണ് വിവരംപൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു .

അവിവാഹിതയാണ്. ഒരാഴ്ച്ചയായി ശാന്തമ്മയെ പുറത്ത് കാണാനില്ലായിരുന്നു. സഹോദരങ്ങൾ : സുഷമഭായി, അമ്മിണിയമ്മ ,രവീന്ദ്രനാഥ് ശങ്കർ, ശശിധരൻ പിള്ള ,രാജേന്ദ്രനാഥ്, സലികുമാർ, പരേതരായ അജയകുമാർ ,ജയന്തി ദേവി .