ഓമല്ലൂർ : മുള്ളനിക്കാട് വെള്ളംകുളങ്ങര ദേവി ക്ഷേത്രത്തിലെ കലശവും ശാസ്താ പ്രതിഷ്ഠാ വാർഷികവും നടത്തി.തന്ത്രി കണ്ഠരര് രാജീവരര് ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചു . വാർഷികത്തോടനുബന്ധിച്ച് പുഷ്പാഞ്ജലി സ്വാമിയാരായ നടുവിൽ മഠം പൂജനീയ അച്യുതഭാരതി സ്വാമിയാർക്ക് ഭിക്ഷയും വച്ചു നമസ്‌കാരവും നടത്തി.അതിപുരാതനമായ വനദുർഗാദേവി പ്രതിഷ്ഠ കൂടാതെ ധർമ്മശാസ്താവിന്റെയും പ്രതിഷ്ഠാ ക്ഷേത്രത്തിൽ ഉണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്ര ഊരാണ്മക്കാർ ആയ മടിപ്പറമ്പിൽ കൊട്ടാരം കുടുംബാംഗങ്ങൾ തിരുവല്ലയിൽ നിന്ന് ഇവിടെ വന്ന് താമസമാക്കിയതിനെ തുടർന്ന് തങ്ങളുടെ പരദേവതയെ കൂടി ഇവിടെ പ്രതിഷ്ഠിച്ചു കുടിയിരുത്തി ആരാധിച്ചു പോരുന്നു എന്നതാണ് ക്ഷേത്ര ഐതിഹ്യം.