manoj

ആറൻമുള: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി ആറൻമുള പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്‌കൂൾ, കോളേജ് അധികൃതർ, പി.ടി.എ, മദർ പി.ടി.എ പ്രതിനിധികൾ, സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗവും ബോധവത്കരണ ക്ലാസും നടത്തി. ആറന്മുള സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.എസ് പ്രിജു, എക്സൈസ് ഓഫീസർ ടി.പ്രഭാകരപിള്ള, ഫയർ ഓഫീസർ പി.യു സാബു, കുഴിക്കാൻ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു, രമേഷ്, അനില സുനിൽ, മനോജ് മാധവശേരിൽ എന്നി​വർ പങ്കെടുത്തു.