തിരുവല്ല: എസ്.എൻ.ഡി.പിയോഗം പെരിങ്ങര ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജാ മഹോത്സവത്തോടനുബന്ധിച്ച് സംഘടനാ സമ്മേളനം നടത്തി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് പോത്തിരിക്കച്ചിറ, സെക്രട്ടറി സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് ഓമന മോഹൻദാസ്, കമ്മിറ്റി അംഗങ്ങളായ സുഭാഷ് ഡി, മംഗളാനന്ദൻ കെ.ബി, വനിതാസംഘം സെക്രട്ടറി മഞ്ജുഷ, യൂണിയൻതല കോർഡിനേറ്റർ മോനിയമ്മ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ എൻഡോവ്മെന്റ് വിതരണവും നടത്തി.