asso

തിരുവല്ല: കുറ്റപ്പുഴ സെൻട്രൽ റസിഡന്റ് അസോസിയേഷന്റെ 'കൈത്താങ്ങൽ' പദ്ധതി നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഏ.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ.സുനിൽ ജേക്കബ്, തോമസ് പി.അത്യാൽ, സെക്രട്ടറി ഏ.വി.ജോർജ്, ട്രഷറാർ ജോസഫ് ജേക്കബ്, ഷീലാ ജെയിംസ്, ജോജീന ജോസ് എന്നിവർ പ്രസംഗിച്ചു. നഗരസഭ പരിധിയിലെ വിവിധ സ്ക്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്ക്കൂൾ കിറ്റുകൾ വിതരണം ചെയ്തു.