24-anandaraj

ചെങ്ങന്നൂർ : ശ്രീനാരായണ വിശ്വധർ​മ്മമഠത്തിൽ വിശാഖയ​ജ്ഞവും മഠത്തിന്റെ വാർഷികാഘോഷങ്ങളും പഠനോപകരണ വിതരണവും ശ്രീനാരായണ ധർമ്മപ്രഭാഷണവും നടന്നു. എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. മഠാധിപതി ശിവബോധാനന്ദ സ്വാമി ശ്രീനാരായണ ധർമ്മപ്രഭാഷണം നടത്തി. ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മൂടിയൂർകോണത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ.അശോക് അമ്മാഞ്ചി മുഖ്യപ്രഭാഷണം നടത്തി. ബാബുരാജ് ആയിരൂർ പഠനോപകരണ വിതരണം നടത്തി. , കനകമ്മ സുരേന്ദ്രൻ, ലതാ രാജീവ്, ഉഷാമ്മ എന്നിവർ സംസാരിച്ചു.