മല്ലപ്പള്ളി : വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ റബർ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ആനക്കുഴി - കാരമല -ശാന്തിപുരം റോഡിൽ പുറമലയ്ക്ക് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള റബർ മരമാണ് റോഡിന് കുറുകെ വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴകി വീണത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. ഇന്നലെ രാവിലെ 11ന് വെണ്ണിക്കുളം ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാർ എത്തി വൈദ്യുതി ലൈയിൻ അഴിച്ചുമാറ്റിയതോ പ്രദേശവാസികൾ മരം മുറിച്ചുമാറ്റി വൈദ്യുതി ബന്ധവും ഗതാഗതവും പുനസ്ഥാപിച്ചു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശമുണ്ടെങ്കിലും ആരും ചെയ്യാത്തതാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് സമീപവാസികൾ ആരോപിച്ചു.