waterlogged

തിരുവല്ല: കഴിഞ്ഞദിവസം മരിച്ച വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്റെ (80) മൃതദേഹം കരയ്‌ക്കെത്തിക്കാൻ നാട്ടുകാർ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവതല്ല. കനത്തമഴയെ തുടർന്ന് വേങ്ങലിൽ പാടത്തിന് മദ്ധ്യത്തിലൂടെയുള്ള റോഡും താത്കാലിക പാലവും വെള്ളത്തിലായതാണ് കാരണം. വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ - ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് ഇവർക്ക് നിത്യദുരിതവുമാണ്. മകനൊപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റാനും ബന്ധുക്കൾ ബുദ്ധിമുട്ടി. അത്യാഹിതം സംഭവിച്ചാൽ ആശുപത്രിയിലെത്തിക്കാൻപോലും വഴിയില്ലാതെ വലയുകയാണ് പെരിങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ കുറേ കുടുംബങ്ങൾ.

ര​ണ്ട് ​ദി​വ​സ​ത്തെ​ ​മ​ഴ​യിൽ
നാ​ല് ​വീ​ടു​ക​ൾ​ ​ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യാ​ഴം,​​​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ത്ത് ​പെ​യ്‌​ത​ ​മ​ഴ​യി​ൽ​ ​നാ​ല് ​വീ​ടു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​ര​വ​ധി​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യും​ ​ത​ക​ർ​ന്ന​താ​യി​ ​റ​വ​ന്യു​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.​ ​ത​ല​സ്ഥാ​ന​ത്ത് ​ജ​ഗ​തി​ ​ക​ണ്ണേ​റ്റു​മു​ക്ക് ​സ്വ​ദേ​ശി​ ​ഗി​രി​ജ​യു​ടെ​ ​ഒ​റ്റ​മു​റി​ ​വീ​ടി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്നു.​ ​മൂ​ന്ന് ​ക്യാ​മ്പു​ക​ളി​ലാ​യി​ 22​ ​പേ​ർ​ ​ക​ഴി​യു​ന്നു​ണ്ട്.
കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​ര​ണ്ട് ​വീ​ട് ​പൂ​ർ​ണ​മാ​യും​ 13​ ​വീ​ട് ​ഭാ​ഗി​ക​മാ​യും​ ​ത​ക​ർ​ന്നു.​ ​ഇ​വി​ടെ​ ​വി​വി​ധ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 82​ ​പേ​രാ​ണു​ള്ള​ത്.​ ​കോ​ട്ട​യം​ ​കൂ​രോ​ർ​പ്പ​ട​യി​ൽ​ ​ഒ​രു​ ​വീ​ട് ​പൂ​ർ​ണ​മാ​യും​ ​ഒ​രു​ ​വീ​ട് ​ഭാ​ഗി​ക​മാ​യും​ ​ത​ക​ർ​ന്നു.​ ​എ​റ​ണാ​കു​ള​ത്ത് ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​രം​ഭി​ച്ച​ ​മൂ​ന്ന് ​ദു​രി​താ​ശ്വ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 22​ ​പേ​രു​ണ്ട്.​ ​പാ​ല​ക്കാ​ട് ​ര​ണ്ടും​ ​മ​ല​പ്പു​റ​ത്ത് ​മൂ​ന്ന് ​വീ​ടു​ക​ളും​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.