തിരുവല്ല: യാഹിർ ഫൗണ്ടേഷന്റെയും ഡോ.ഏബ്രഹാം വർഗീസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കുട്ടികൾക്കു പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും അമേരിക്കൻ പ്രവാസിയുടെ ചികിത്സ സഹായ വിതരണവും നടത്തി. ഡി.വൈ.എസ്.പി ആഷാദ് എസ് ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, അഞ്ചാം വാർഡ് മെമ്പർ പ്രിയ വർഗീസ്, യാഹിർ ഫൗണ്ടേഷന്റെ ഉടമ ഇടിയവറ സാമുവൽ, സി.പി.എം ഇരവിപേരൂർ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി കെ.സി സജികുമാർ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചാക്കോ യോഹന്നാൻ, റെജി കാക്കനാട്ടിൽ, ബിജി ജോൺ, ഗോപി എൻ.സി. ടി.എസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.