തിരുവല്ല: ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ തിരുവല്ല മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി.എ കുടിശിക ഉൾപ്പെടെയുള്ള ജീവനക്കാരുടെ തടഞ്ഞുവച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
ജോയിന്റ് കൗൺസിൽ തിരുവല്ലാ മേഖല സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ് നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.സോയമോൾ സംസ്ഥാന കൗൺസിൽ അംഗം മഞ്ജു ഏബ്രഹാം, ജില്ലാ ട്രഷറർ പി.എസ് മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി.മഹേഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം മുരളി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു മേഖല ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ പി.എ, മേഖല കമ്മിറ്റി അംഗം അഭിനന്ദ് എം.എസ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന മേഖലാ കമ്മിറ്റി അംഗളായ സതീഷ് ചെട്ടിയാർ സി.സരേഷ് കെ.വി എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. പുതിയ ഭാരവാഹികളായി നിഷാന്ത്.എസ് (പ്രസിഡന്റ്) ശ്രീലത കെ.വി ( വൈസ് പ്രസിഡന്റ്) മുരളികൃഷ്ണൻ.എം ( സെക്രട്ടറി) സെബാസ്റ്റ്യൻ പി.എ (ജോ.സെക്രട്ടറി) ഷൈജു ഏബ്രഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.